ജയറാമും മകൻ കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തുന്ന ആശകൾ ആയിരം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി നിർമിക്കുന്ന ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജി.പ്രജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്.
ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.